Connect with us

ദേശീയം

അമരാവതി ഭൂമി ഇടപാട്; മാധ്യമങ്ങളെ വിലക്കിയ ഉത്തരവിന് സ്റ്റേ

Published

on

1593687950 RAAgrY SupremeCourtofIndia

അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാക്കുന്നത് വരെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ തീരുമാനം എടുക്കരുതെന്നും ആന്ധ്ര ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

സുപ്രീം കോടതി ജഡ്ജിയുടെ 2 പെണ്‍മക്കള്‍ ഉള്‍പ്പടെ 13 പേര്‍ക്ക് എതിരെയാണ് അമരാവതി ഭൂമി കുംഭകോണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിന്റെ അന്വേഷണം ആന്ധ്ര ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

മാധ്യമങ്ങള്‍ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഹൈക്കോടതി വിലക്കിയിരുന്നു. അന്വേഷണത്തിനും മാധ്യമ റിപ്പോര്‍ട്ടിങ്ങിനും ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയ്‌ക്കെതിരെ ആന്ധ്ര പ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മുന്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

മാധ്യമ റിപ്പോര്‍ട്ടിങ്ങിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും കേസില്‍ അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എജി നല്‍കിയ ഹര്‍ജിയില്‍ ആന്ധ്ര ഹൈക്കോടതി തീരുമാനമെടുക്കുന്നതും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിലക്കി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം7 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version