കേരളം
കോവിഡ് പ്രതിരോധത്തിനായുള്ള ആന്റിബോഡി കൂടുതല്‍ കൊവിഷീല്‍ഡ് എടുത്തവരിലെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡില്‍ ആണെന്നു പഠനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്‌സില്‍ എടുത്തവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.
കൊറോണ വൈറസ് വാക്‌സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരും മുമ്പ് കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.