കേരളം
ആലുവ ഇരട്ടക്കവര്‍ച്ച; അജ്മീറില്‍ നിന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം തിരിച്ചെത്തി
ആലുവയിലെ ഇരട്ട മോഷണക്കേസിലെ പ്രതികളെ അജ്മീറില്‍ നിന്ന് പിടികൂടിയ കേരള പൊലീസ് സംഘം തിരിച്ചെത്തി. അഞ്ചംഗ പൊലീസ് സംഘമാണ് ആലുവയില്‍ തിരിച്ചെത്തിയത്. എസ്‌ഐ ശ്രീലാല്‍, സിപിഒ മാരായ മുഹമ്മദ് അമീര്‍, മഹിന്‍ ഷാ, മനോജ്, അജ്മല്‍ എന്നിവരടങ്ങുന്ന എസ്പിയുടെ സംഘമാണ് തിരിച്ചെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ രണ്ട് കവര്‍ച്ചകള്‍ നടത്തിയ സംഘത്തെയാണ് അജ്മീറില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശികളെ എറണാകുളം റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികള്‍ പൊലീസിന് നേരെ നടത്തിയ വെടിവെപ്പില്‍ കേരള പൊലീസിനെ അനുഗമിച്ച രാജസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!