Connect with us

കേരളം

പഠനത്തിനായുള്ള വിഹിതം 10ശതമാനത്തിൽ താഴെ , കോവിഡ് കാലത്ത് വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറച്ച രാജ്യങ്ങളിൽ ഇന്ത്യയും; ലോക ബാങ്ക് റിപ്പോർട്ട്

Published

on

CBSE C EXAM

കോവിഡ് മഹാമാരിക്കിടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസ ബജറ്റുകൾ 65 ശതമാനം വെട്ടിക്കുറച്ചെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഈ വിഭാ​ഗത്തിലുള്ള രാജ്യങ്ങളിലെ സർക്കാർ ചെലവുകളുടെ നിലവാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിന് ആവശ്യമായതിനേക്കാൾ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 33 ശതമാനം മാത്രമാണ് വിദ്യാഭ്യാസ ബജറ്റിൽ കുറവു വരുത്തിയത്.

യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് (ജിഇഎം) റിപ്പോർട്ടുമായി സഹകരിച്ചാണ് ഈ കണ്ടെത്തലുകൾ. വിദ്യാഭ്യാസ ബജറ്റുകളിൽ കോവിഡ് മഹാമാരി വരുത്തിയ ഹ്രസ്വകാല ആഘാതത്തെക്കുറിച്ച് മനസിലാക്കാൻ ലോകത്തിലെ 29 രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്കൂൾ, യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ 54 ശതമാനം പേർ ഈ വിവരശേഖരണത്തിൽ പങ്കാളികളായി.

പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് അനുസൃതമായി സ്കൂളുകളെ പരുവപ്പെടുത്താനും സ്കൂൾ അടച്ചപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പഠനാവസരം ലഭ്യമാക്കാനുമായി മറ്റ് പ്രോ​ഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് അധിക ചെലവ് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ ബജറ്റ് വലിയ തോതിൽ വെട്ടിക്കുറച്ചത്. അർജന്റീന, ബ്രസീൽ, ഈജിപ്ത്, ഇന്ത്യ, മ്യാൻമർ, നൈജീരിയ, പാകിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ വിഹിതം 10 ശതമാനത്തിൽ താഴെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക അവസ്ഥ കൂടുതൽ വഷളാകുമെന്നിറിക്കെ ഭാവിയിൽ ശുഭകരമായ മാറ്റത്തിന് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം9 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം12 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം13 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം14 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം17 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version