കേരളം
കനത്ത മഴ; മൂഴിയാർ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു
കനത്ത മഴയെ തുടർന്ന് മൂഴിയാർ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇന്നലെ രാത്രി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. കനത്ത മഴ തടർന്നതോടെയാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.