കേരളം
ജലനിരപ്പ് 1047 അടിയിലെത്തി; ആളിയാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം
ആളിയാര്‍ ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
രാവിലെ 4.30നാണ് ഡാമിന്റെ അഞ്ച് സ്പിൽവെ ഷട്ടറുകൾ 9 സെന്റീമീറ്റർ വീതം തുറന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 1047.35 അടിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.