കേരളം
രാജ്യദ്രോഹ കേസ്; മുൻകൂർ ജാമ്യം തേടി ഐഷ സുൽത്താന ഹൈക്കോടതിയിൽ
രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി ലക്ഷദ്വീപിലെ ആക്ടിവിസ്റ്റ് ഐഷ സുൽത്താന. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്.
കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേന നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കവരത്തിയിലെത്തിയാൽ അറസ്റ്റിന് സാധ്യതയെന്ന് ഐഷ സുൽത്താന.
അതേസമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ഐഷ രൂക്ഷ വിമർശനമുന്നയിച്ചു. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement