ദേശീയം
വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കും: ഐ.സി.എം.ആര്‍
കോവിഡിന് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).
വായു മലിനീകരണവും കോവിഡും കൂടിച്ചേരുമ്പോള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാനും മരണനിരക്ക് കൂടാനും കാരണമാകുമെന്ന് രാജ്യാന്തര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.
‘യൂറോപ്പിലും യു.എസിലും വായു മലിനീകരണവും കോവിഡും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്.
അവിടെ മലിനമായ പ്രദേശങ്ങളിലെ ലോക്ഡൗണ്‍ സമയത്തെ മരണനിരക്കും പിന്നീടുള്ളതും തമ്മില്‍ താരതമ്യം ചെയ്തു.
മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് മരണനിരക്കും വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായി.
മാസ്‌ക് ധരിക്കുന്നതാണ് രണ്ടു പ്രശ്‌നങ്ങളില്‍ നിന്നുമുള്ള പരിഹാരം’ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.