ദേശീയം
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് മുതല്‍
ലുധിയാന: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്നുമുതല്‍. ഒക്ടോബര്‍ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികള്‍ നിശ്ചയിച്ചിരിക്കുന്നത്.പഞ്ചാബിലും ഹരിയാനയിലും വന്‍ കര്‍ഷക പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന കിസാന്‍ ട്രാക്ടര്‍ റാലി പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുര്‍, പട്യാല ജില്ലകളിലൂടെ കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനില്‍ ജാഘര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇടഞ്ഞുനില്‍ക്കുന്ന നവജ്യോത് സിംഗ് സിദ്ദു റാലിയില്‍ പങ്കെടുക്കുന്നതോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമായി റാലി മാറും. കര്‍ഷക സംഘടനകള്‍ കോണ്‍ഗ്രസിന്റെ ട്രാക്ടര്‍ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധിയെ ഹരിയാനയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ഇന്നും തുടരും….