കേരളം
നെടുങ്കണ്ടം പച്ചടി മേഖലയെ ഭയപ്പെടുത്തിയ ഉരുൾപ്പൊട്ടലിനെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം
നെടുങ്കണ്ടം പച്ചടി മേഖലയെ ഭയപ്പെടുത്തിയ ഉരുൾപ്പൊട്ടലിനെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മേഖലയിലെ 25 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവരോട് ബന്ധു വീടുകളിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഭീതി തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ ക്യാമ്പും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഉരുൾപ്പൊട്ടൽ അനുഭവപ്പെട്ടത്. മുക്കാല്‍ ഏക്കറോളം സ്ഥലമാണ് നിമിഷങ്ങൾക്കുള്ളിൽ ഒലിച്ചു പോയത്. പച്ചടി മേഖലയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് വലിയ അപായങ്ങളൊന്നും സംഭവിക്കാത്തത്.