Connect with us

കേരളം

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

Published

on

20240522 124517.jpg

തലസ്ഥാന നഗരത്തിന് വൻ വികസനം സാദ്ധ്യമാക്കുന്ന കൂടുതൽ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നിതിന്റെ ഭാഗമായി തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ കൂടുതൽ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ടു പോവുകയാണെന്നാണ് റിപ്പോർട്ട്. വിമാനത്താവളങ്ങൾക്ക് സമീപത്തായി ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, മൾട്ടിപ്ളക്സ് തുട‌ങ്ങിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തിന് പുറമേ മുംബയ്, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിലാണ് പുതിയ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുത്.

തിരുവനന്തപുരത്ത് രണ്ട് ഏക്കർ ഭൂമിയാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മുംബയിൽ 160 ഏക്കർ, ലക്നൗവിൽ 100 ഏക്കർ, നവിമുംബയിൽ 200 ഏക്കർ, ജയ്പൂരിൽ 17 ഏക്കർ എന്നിങ്ങനെയാണ് ഏറ്റെടുക്കുന്നത്.

ഇതിനൊപ്പം നിലവിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന തിരുവനന്തപുരം ഉൾപ്പടെയുള്ള വിമാനത്താവളങ്ങളുടെ വികസനത്തിനായി അടുത്തുതന്നെ വമ്പിച്ച മൂലധന നിക്ഷേപങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത് 5-10 വർഷങ്ങൾക്കിടയിലാവും ഇതുണ്ടാവുക. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്താവളങ്ങൾക്ക് സമീപം റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി കേന്ദ്രങ്ങൾ തുടങ്ങുന്നത് തദ്ദേശീയർ ഉൾപ്പടെയുള്ളവർക്ക് നിരവധി തൊഴിൽ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 240 മുറികളുള്ളതാവും ഹോട്ടൽ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ കേരളത്തിലെ ഒരു വിമാനത്താവളത്തിനടുത്തും ഇത്തരം എലൈറ്റ് ഹോട്ടലുകൾ ഇല്ല.

പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും ഇപ്പോൾ തലസ്ഥാനത്ത് നിന്ന് അകലെയുള്ള ഹോട്ടലുകളിലാണ് താമസം. ഇവർക്ക് വിമാനത്താവളത്തിനടുത്ത് തന്നെ താമസിക്കാൻ കഴിയുന്നതിനാൽ സമയനഷ്ടം കുറയ്ക്കാനാവും. ഗതാഗതക്കുരുക്കും മറ്റും മൂലം ഇപ്പോൾ ഇവരെ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് യഥാസമയം വിമാനത്താവളത്തിൽ തിരികെ എത്തിക്കുന്നത് വലിയൊരു പ്രശ്നമാണ്.

വിമാനത്താവളത്തിനോട് ചേർന്നുള്ള എലൈറ്റ് ഹോട്ടൽ വിദേശികൾക്കും പ്രയോജനകരമാകും. ഹോട്ടൽ സമുച്ചയും വരുന്നതോടെ തലസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം സാദ്ധ്യമാക്കുന്നതിനൊപ്പം താെഴിലവസരങ്ങളും ലദ്യമാകും. വിഴിഞ്ഞം തുറമുഖം തന്നെ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്.

അതിവേഗം നടക്കുന്ന ദേശീയ പാതാ നവീകരണം കൂടി പൂർത്തിയാകുന്നതോടെ തലസ്ഥാന വികസനത്തിന് കൂടുതൽ വേഗത കൈവരിക്കും. കൊച്ചിയുടെ മാതൃകയിൽ തലസ്ഥാനത്തും മെട്രോ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240617 100057.jpg 20240617 100057.jpg
കേരളം5 days ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

bakrid23.webp bakrid23.webp
കേരളം5 days ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

foodinspection.jpeg foodinspection.jpeg
കേരളം6 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

kalasathyabhama.jpg kalasathyabhama.jpg
കേരളം6 days ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

youtuber sanju.jpg youtuber sanju.jpg
കേരളം6 days ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

kuwaitker.jpg kuwaitker.jpg
കേരളം1 week ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം1 week ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം1 week ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം1 week ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം1 week ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

വിനോദം

പ്രവാസി വാർത്തകൾ