കേരളം
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
തെരുവിലലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.