കേരളം
നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാര്‍ അറസ്റ്റില്‍
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍.
പത്തനാപുരത്തെ എം.എല്‍.എയുടെ ഓഫിസില്‍ നിന്ന് ബേക്കല്‍ പോലിസ് ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേര്‍ന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇയാള്‍ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ അമ്മാവനെ കാണാന്‍ കാസര്‍കോട്ടെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുണ്ട്.
സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതേസമയം, വാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ വന്നതെന്നും ആരെയും കാണാനല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.