കേരളം
തൊഴിലുറപ്പ് ജോലികള്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാല്‍ നടപടി
ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികള്‍ ചെയ്യിച്ചാൽ പിഴയും ശക്തമായ നടപടിയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ യോജനയിലെ മെറ്റീരിയല്‍ ജോലികള്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഗ്രാമീണ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ചട്ടവിരുദ്ധമായ നടപടി ദൃശ്യങ്ങള്‍ സഹിതം വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍. യോഗ്യതയുള്ള അല്ലെങ്കില്‍ നിര്‍മാണത്തൊഴിലാളി ക്ഷേമ നിധിയില്‍ അംഗമായിട്ടുള്ള വിദഗ്ധ, അര്‍ഥവിദഗ്ധ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് മാത്രമേ മെറ്റീരിയല്‍ വര്‍ക്ക് ചെയ്യാവൂ. ഇവ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.