കേരളം
ട്രോള്‍ വീഡിയോയ്ക്കുവേണ്ടി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
ട്രോള്‍ വീഡിയോയ്ക്കുവേണ്ടി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മഹാദേവി കാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്‍, ശരത് ,അനന്തു എന്നിവരുടെ ലൈസന്‍സും, വാഹനത്തിന്റെ ആര് സി ബുക്കും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
വീഡിയോ ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍ പെടുകയും തൃക്കുന്നപ്പുഴയില്‍ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ ആഡംബര ബൈക്ക് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി.
റോഡ് യാത്രികര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തില്‍ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്ബാണ് സിനിമാ സ്റ്റൈലില്‍ ഇവര്‍ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഇടിച്ചത്. ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.