കേരളം
വയനാട് ഭര്‍ത്താവ് ദേഹത്ത് ആസിഡ് ഒഴിച്ച യുവതി മരിച്ചു
വയനാട് കൽപറ്റയിൽ ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിജിത ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട് അമ്പലവയലില്‍ വച്ചാണ് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കിയിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയില്‍ കഴിയുകയാണ്.
ലിജിതയും ഭര്‍ത്താവ് സനലും കുറച്ചുനാളായി അകന്നു കഴിയുകയായിരുന്നു. വീട്ടില്‍ വന്നു ബഹളം വച്ചതിന് ലിജിത ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.