Connect with us

ദേശീയം

ബിജെപിക്ക് തിരിച്ചടി; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരം പിടിയ്ക്കുമെന്ന് എബിപി സര്‍വെ

Published

on

21 1

ഉത്തരാഖണ്ഡില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് സര്‍വെ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് അടുത്ത തവണ അധികാരം തിരിച്ചുപിടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. 8.2 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച സംഭവിക്കുമ്പോള്‍ ബിജെപിയുടെ വോട്ടുവിഹിതം 38.3 ലേക്ക് ചുരുങ്ങും. അതേ സമയം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33.5 ശതമാനത്തില്‍ നിന്ന് 7.3 ശതമാനം വര്‍ധിച്ച് 40.8 ശതമാനമാകുമെന്നും സര്‍വെ പറയുന്നു.

അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക. 70 അംഗ സഭയില്‍ കോണ്‍ഗ്രസിന് 35 സീറ്റും ബിജെപിക്ക് 27 സീറ്റും കിട്ടിയേക്കാമെന്നാണ് പ്രവചനം. കന്നി അങ്കത്തിനിറങ്ങുന്ന എഎപിക്ക് 9.2 ശതമാനം വോട്ട് ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു. അഞ്ച് സീറ്റ് എഎപിക്ക് പറയുമ്പോള്‍ ബിഎസ്പിക്ക് മൂന്നു സീറ്റ് വരെ ലഭിച്ചേക്കും.

നിലവില്‍ 57 സീറ്റാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 11 ഉം. ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരാത് സിങ്ങ് റാവത്തിനെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version