കേരളം
സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ എ ഹക്കീമിനെ നിയമിച്ചു
സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ എ ഹക്കീമിനെ നിയമിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവർണർ അംഗീകരിച്ച് ഉത്തരവായി. ഐ ആൻ്റ് പി ആർ ഡി മുൻ അഡീഷണൽ ഡയറക്ടറായിരുന്നു ഹക്കീം.
എഴുത്തുകാരനും പ്രഭാഷകനുമായ ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളിൽ എം എ യും ന്യൂഡൽഹി ഐഐഎംസിയിൽ നിന്ന് ജേണലിസം, ഐ ഐ എംൽ നിന്ന് മാനേജ്മെൻറ് എന്നിവയിൽ പരിശീലനവും നേടി. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറിയായിരുന്നു.പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായും സബ് എഡിറ്റർ ആയും പ്രവർത്തിച്ച അദ്ദേഹം വിവിധ കോളജുകളിൽ അധ്യാപകനായി.നിരവധി പുസതകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.മോഹങ്ങൾ മരവിച്ചവർ, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നിവ ഗ്രന്ഥങ്ങൾ.
പബ്ലിക് റിലേഷൻസ് വകുപ്പിൽ ചേർന്ന ശേഷം വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ, ഡപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷൻ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു തവണ സർക്കാർ ഗുഡ് സർവ്വീസ് എൻട്രി നല്കി.