കേരളം
മാവേലിക്കരയിൽ വിവാഹ വീടിന് സമീപമുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.
തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.
കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഭവമുണ്ടായത്. വിവാഹ വീട്ടിൽ എത്തിയവർ റോഡിൽ കൂട്ടംകൂടി മാർഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്.
ഇതിന് ശേഷം ചികിത്സയിലായിരുന്ന രഞ്ജിത്താണ് മരിച്ചത്.