കേരളം
തൃശൂർ പേരാമംഗലം മനപ്പടിയിൽ ഇരുമ്പ് വിൽപ്പനശാലയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ പേരാമംഗലം മനപ്പടിയിൽ ഇരുമ്പ് വിൽപ്പനശാലയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മെട്രോ സ്റ്റീൽ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ഓടീഷ സ്വദേശിയായ ദേപരാജ്മജി എന്നയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്
ശനിയാഴ്ച രാത്രി സ്ഥാപനമടച്ചു പോകുമ്പോൾ സ്ഥാപനത്തിൽ ആരുമുണ്ടായിരുന്നില്ലെന്ന് മറ്റ് തൊഴിലാളികൾ പറയുന്നു. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയ തൊഴിലാളികളാണ് സംഭവം കാണുന്നത്.
പേരാമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.