കേരളം
പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി
‘പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ ഭാഗമായി “തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ” നു രൂപം നൽകും. ക്ലസ്റ്ററിന്റെ രൂപീകരണത്തിന് അദ്ദേഹം കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
”അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.അതിനായി നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ഗവേഷണത്തിനും നവീകരണത്തിനും മികച്ച സൗകര്യമുള്ള കേന്ദ്രമായി മാറണംഅതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വീക്ഷണം. അത് നടപ്പാക്കുക എന്നതാണ് എന്നിൽ അർപ്പിതമായിരിക്കുന്ന ചുമതല.
ഇതിന്റെ ഭാഗമായി ഞാൻ ഇന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററിന്റെ (T-RIC) രൂപീകരണം സംബന്ധിച്ച് മന്ത്രിയുമായും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുമായും ചർച്ച നടത്തി.
സാങ്കേതിക-അനുബന്ധ ഗവേഷണങ്ങളിലും നവീന ആശയങ്ങൾ വികസിപ്പിക്കുന്ന കാര്യങ്ങളിലും തൊഴിൽ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ ഒരു മുതൽക്കൂട്ടായിരിക്കും.” അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.