കേരളം
പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു
കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. എഴുത്തുകാരന്റെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അറിയിച്ചു.
ഒരു ലക്ഷത്തി ഒന്ന് രൂപ ക്യാഷ് പ്രൈസും ആർട്ടിസ്റ്റ് ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർ, വായനക്കാരൻ ,പ്രസാധകർ ,ഇതര സംഘടനകൾ എന്നിവർക്കും
വ്യക്തികൾക്കും പുരസ്കാരത്തിന് പേരുകളും കൃതികളും ശുപാർശ ചെയ്യാം. പുരസ്കാരത്തിനായി നിർദ്ദേശിക്കുന്ന പുസ്തകത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥ കർത്താവിന്റെ വിശദമായ ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ സെക്രട്ടറി, പ്രിയദർശിനി പബ്ലിക്കേഷൻസ്, ഇന്ദിരാഭവൻ,ശാസ്തമംഗലം ,തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ 20 24 ആഗസ്റ്റ് 15 നകം അയക്കേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 8089121834