കേരളം
മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും- KSRTC ഡ്രൈവറും നടുറോഡിൽ നടത്തിയ വാക്ക് പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർക്കെതിരെ ഗതാഗത മന്ത്രിക്ക് പരാതി നൽകി സച്ചിൻ ദേവ് എംഎൽഎ. സംഭവം നടന്ന പട്ടത്തും പാളയത്തിനുമിടയിലെ മുഴുവൻ സിസിടിടിവി ദൃശ്യങ്ങളും ശേഖരിക്കും. ബസ് സൈഡ് കൊടാത്താത്തതും സ്ത്രീകൾക്കെതിരായ അധിക്ഷേപവുമാണ് നടന്നതെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി.
ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ മേയര്‍ ഗതാഗത മന്ത്രിക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. ഇതിലാണ് വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ യദുവിനെതിരെ നടപടിക്ക് സാധ്യത ഉണ്ട്.ശനിയാഴ്ച്ച രാത്രി പാളയത്താണ് ഡ്രൈവറും മേയറും വാക്കുതര്‍ത്തിലായത്. ഡ്രൈവറുമായി തര്‍ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു.