കേരളം
പാലക്കാട് നഗരസഭാ അദ്ധ്യക്ഷയായി പ്രിയ. കെ
ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പാലക്കാട് നഗരസഭയിൽ അദ്ധ്യക്ഷ , ഉപാദ്ധ്യക്ഷൻമാരെ തെരഞ്ഞെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പ്രിയ. കെയാണ് നഗരസഭാ അദ്ധ്യക്ഷ.
അഡ്വ. ഇ കൃഷ്ണദാസ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയാണ് ബിജെപി നഗരസഭയിൽ വീണ്ടും അധികാരം ഉറപ്പിച്ചത്. പാലക്കാട് ബിജെപി ജില്ലാ അദ്ധ്യക്ഷനായ കൃഷ്ണദാസ് പുത്തൂർ നോർത്തിലാണ് മത്സരിച്ച് വിജയിച്ചത് . വലിയങ്ങാടി വാർഡിൽ മത്സരിച്ച പ്രിയ500 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ബിജെപി പാലക്കാട് നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രിയ. തുടർച്ചയായ രണ്ടാം വട്ടമാണ് ബിജെപി പാലക്കാട് നഗരസഭ ഭരിക്കുന്നത്.