Connect with us

കേരളം

ട്രഷറിയില്‍ പണമെത്തിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍; തനത് ഫണ്ട് നിക്ഷേപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ധനവകുപ്പ്

750px × 375px

മാര്‍ച്ച് അവസാനത്തേക്ക് വേണ്ട ചെലവിനായി ട്രഷറിയില്‍ പണമെത്തിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ധനവകുപ്പ് ഉത്തരവിറക്കി. പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സാമ്പത്തികവര്‍ഷാവസാനമടുത്തതോടെ ട്രഷറിയില്‍ പരമാവധി പണമെത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിനാണ് ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളടെ സ്വന്തം വരുമാനത്തിലും കൈകടത്തുന്നത്. കെട്ടിട നികുതിയായും പെര്‍മിറ്റ് ഫീസായുമൊക്കെ പിരിച്ച പണമാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്. ഇത് ട്രഷറിയില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണമെന്ന് മുമ്പ് രണ്ടുതവണ ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Also Read:  ചൂട് കൂടും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്

എന്നിട്ടും മിക്ക തദ്ദേശസ്ഥാപനങ്ങളും ബാങ്കില്‍ തന്നെ തനതുഫണ്ട് സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ധനവകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇനിയും ലോക്കല്‍ ഗവണ്‍മെന്‍റ്സ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാത്ത പ്രാദേശിക സര്‍ക്കാരുകള്‍ അടിയന്തരമായി തുടങ്ങണമെന്നും തനതുഫണ്ട് അതില്‍ നിക്ഷേപിക്കണമെന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നെന്നാണ് സര്‍ക്കുലര്‍. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുമേധാവികളും ഡി.ഡി.ഒ മാരും തിങ്കളാഴ്ചയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. സാമ്പത്തിക വര്‍ഷാവസാനം കൂട്ടത്തോടെ ബില്ലുകള്‍ എത്തുന്നത് തടയാനാണ് ഈ തന്ത്രം.

Also Read:  മനുഷ്യനിൽ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ചു; വൈദ്യശാസ്ത്രരംഗത്തെ നിർണായക ചുവടുവെപ്പ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ