കേരളം
നവകേരളം മുന്നോട്ട്; 10000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രണ്ടാംഘട്ട നൂറുദിന കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
10000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും. 5700 കോടിയുടെ 526 പധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും.
50,000 പേർക്ക് കൂടി തൊഴിൽ അവസരം സൃഷ്ടിക്കും. കുടുംബശ്രീ വഴി കുടുതൽ തൊഴിൽ
അവസരം. PSC വഴി കൂടുതൽ നിയമനം.
IT മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യത . തൊഴിലുറപ്പു പധതി വഴി 8 ലക്ഷം തൊഴിൽ ദിനങ്ങൾ സ്യഷ്ടിക്കും.
നവജീവൻ തൊഴിൽ പധതികൾക്ക് തുടക്കം കുറിക്കും.
സർക്കാർ , എയ്ഡഡ് കോളജുകളിൽ പുതിയ 721 അധ്യാപക തസ്തികകൾ കൂടി അനുവദിക്കും
നവവത്സര സമ്മാനമായി ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും. 55 ലക്ഷം പേർക്കാണ് പ്രയോജനം
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 4 മാസം കൂടി തുടരും. 80 ലക്ഷത്തിലധികം കുടുബങ്ങൾക്ക് പ്രയോജനം ലഭിക്കും.
അവയവ മാറ്റ ശസ്ത്രക്രിയകഴിഞ്ഞ വർക്ക് വിലക്കുറച്ച് മരുന്ന് ലഭ്യമാക്കും.
ലൈഫ് പദ്ധതിയിൽ പാവപ്പെട്ടവർക്കായുള്ള 15,000വീടുകൾ കൈമാറും, 30,000 വീടുകളുടെ നിർമാണം പൂർത്തീകരിക്കും.5 ഭവന സമുച്ചയങ്ങൾ കൂടി പൂർത്തീകരിക്കും
മാടക്കത്തറ ലൈൻ ഉദ്ഘാടനം അടുത്ത മാസം.
പൂർത്തികരിച്ചഗെയിൽ പധതി 5 ന് ഉദ്ഘാടനം ചെയ്യും.
27 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ബൈപാസ്, കുണ്ടന്നൂർ മേൽപാലം ഉദ്ഘാടനം ചെയ്യും.
ടെക്നോസിറ്റിയിൽ നിരവധി പുതിയ പദ്ധതികൾക്ക് തുടക്കമിടും.
10,000 പട്ടയങ്ങൾ വിതരണം ചെയ്യും.
കോവിഡ് വാക്സിൻ വരുന്ന മുറക്ക് എല്ലാവർക്കും.
പണി പൂർത്തിയായ 80 പുതിയ ആധുനീക സ്ക്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.
300 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമിടും.
49 കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരുന്നു.
18 ജില്ലാ – താലൂക്കാശു പത്രി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.
774 മത്സ്യ തൊഴലാളികുടുംബങ്ങൾക്കുള്ള ഭവനങ്ങൾ പൂർത്തിയാക്കും.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് കൂടുതൽ ക്ഷേമ പധതികൾ, പട്ടിക വർഗക്കാർക്കായി 4500 വീടുകൾ പുർത്തിയാക്കും.
കെ ഫോൺ പധതി : ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ.
അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉത്പാദനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.