കേരളം
പെൻഷൻകാരുടെ യോഗം എന്ന പേരിൽ തിരഞ്ഞെടുപ്പ് പരിപാടി; സിപിഐഎമ്മിനെതിരെ വയോജനങ്ങൾ
പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്കെത്തി.
തിരഞ്ഞെടുപ്പ് പ്രചാരണം ആണെന്ന് വ്യക്തമായതോടെ വയോജനങ്ങൾ പ്രതിഷേധം അറിയിച്ചു. പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണെന്നും സിപിഐഎം വ്യക്തമാക്കി.