കേരളം
KSEB കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് സുവര്‍ണ്ണാവസരം
വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കില്‍ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.’ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കള്‍ക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാര്‍ഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷന്‍ എന്നിവ മാത്രം നല്‍കി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.’- കെഎസ്ഇബിയുടെ അറിയിപ്പില്‍ പറയുന്നു.
കുറിപ്പ്: കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് സുവര്‍ണ്ണാവസരം.!വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരാണോ ?അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. ഇതിന്റെ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കള്‍ക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.
ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാര്‍ഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷന്‍ എന്നിവ മാത്രം നല്‍കി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്.
അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.എന്നാല്‍ ആവശ്യപ്പെടുന്ന അധിക ലോഡ് നല്‍കുന്നതിന് വിതരണ ശൃംഖലയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള തുക അഡീഷനല്‍ ECSC ആയി അടക്കേണ്ടി വരും.മറ്റൊരു രേഖയും സമര്‍പ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.
ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തൂ… ഭാവിയിലെ നിയമനടപടികള്‍ ഒഴിവാക്കൂ…