Connect with us

കേരളം

കട്ടപ്പന ഇരട്ടകൊലക്കേസ്: വിജയന്റെ ഭാര്യയ്ക്കും മകനും പങ്ക്; ന​വജാത ശിശുവിനെ കൊന്നത് നാണക്കേട് മറയ്ക്കാൻ

IMG 20240310 WA0003

കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, മകന്‍ വിഷ്ണുവിനെയും പൊലീസ് പ്രതി ചേർത്തു. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. ശേഷം വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ മറവു ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധിക്കും

2016ലാണ് ആദ്യ കൊലപാതകം നടക്കുന്നത്. വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയാണ് കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാന്‍ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. ശേഷം കുഞ്ഞിന്റെ മൃതദേഹം പഴയവീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

Also Read:  പാലക്കാട് മരപ്പണി ശാലയിൽ വൻ തീപിടിത്തം

വർക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടിൽ തൊണ്ടിമുതൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുന്നത്. ഇവരിൽ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

Also Read:  സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം11 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം11 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം23 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ