Connect with us

ദേശീയം

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം : അടുത്തയാഴ്ചയെന്ന് സൂചന

750px × 375px 2024 03 09T154302.060

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ചയുണ്ടാകുമെന്ന സൂചനയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന യോഗം ബുധനാഴ്ച്ച നടക്കും. നിര്‍ണായക പ്രഖ്യാപനങ്ങളും പദ്ധതികളുടെ ഉദ്ഘാടനവും വരും ദിവസങ്ങളിലുണ്ടാകും. തിര‍ഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗത്തിന്‍റെ ഒഴിവ് നികത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ ചൊവ്വയും ബുധനും ജമ്മുകശ്മീരില്‍. ഒരുക്കങ്ങള്‍ വിലയിരുത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും പരിശോധിക്കും. മടങ്ങിയെത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സമ്പൂര്‍ണയോഗം. തുടര്‍ന്ന് ഏത് സമയവും ആ പ്രഖ്യാപനം പ്രതീക്ഷിക്കാം. കേന്ദ്രസേനയുടെ വിന്യാസം അടക്കമുള്ള സുരക്ഷാ കാര്യങ്ങള്‍ ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുമായി കമ്മിഷന്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.

റെയില്‍മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു. 3,400 കമ്പനി കേന്ദ്രസേനയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 920 കമ്പനി ബംഗാളിലും 635 കമ്പനി ജമ്മുകശ്മീരിലും. പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മുകശ്മീര്‍ നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ച്ചയ്ക്ക് അകം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. സിഎഎ ചട്ടങ്ങളും വിജ്ഞാപനം ചെയ്തേക്കും. 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നാളെ നിര്‍വഹിക്കും.

Also Read:  കോഴ ആരോപണം; 3 വിധികർത്താക്കൾ അറസ്റ്റിൽ; കേരള സർവകലാശാല കലോത്സവം പുനരാരംഭിച്ചു

തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായിരുന്ന അനുപ് പാണ്ഡെ വിരമിച്ചതിന് പകരമായി പുതിയ അംഗത്തെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉന്നത നിയമങ്ങള്‍ നടത്തരുതെന്നാണ് മാതൃക പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നത്. പുതിയ അംഗത്തിന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 1996ന് ശേഷം ആദ്യമായി രണ്ട് അംഗങ്ങള്‍ മാത്രമായി കമ്മിഷന് തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കേണ്ടിവരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ