കേരളം
കോഴ ആരോപണം; 3 വിധികർത്താക്കൾ അറസ്റ്റിൽ; കേരള സർവകലാശാല കലോത്സവം പുനരാരംഭിച്ചു
കേരള സർവകലാശാല കലോത്സവം വിധി നിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സർവകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികർത്താക്കൾ അറസ്റ്റിലായത്. ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികർത്താക്കൾ പറയുന്നു. കോഴ ആരോപണത്തെ തുടർന്ന് നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പുനരാരംഭിച്ചു.
ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നത്.
നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.