Connect with us

കേരളം

കടമെടുപ്പ് പരിധി ചർച്ച പരാജയം; പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍

IMG 20240308 WA0666

അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു നച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.

Also Read:  ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു

പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ തുക എടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.

തിങ്കളാഴ്ച കേസ് സൂപ്രീം കോടതി പരിഗണിക്കും. കേരളത്തിനായി കപില്‍ സിബല്‍ ഹാജരാകും. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.

Also Read:  വീര്യം കുറഞ്ഞ മദ്യ ഉത്പാദനം; രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ശുപാർശ നല്‍കി ജിഎസ്ടി കമ്മീഷണര്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം32 mins ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ