കേരളം
കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച് വയസ്സ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്.
തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും ചേര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.