ആരോഗ്യം
പുതിയ വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയെന്നത് വ്യാജവാർത്ത
പുതിയ വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയെന്നത് വ്യാജവാർത്ത
ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ നിലവിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ.
ചില മുൻ നിരമാധ്യമങ്ങളുടെയും സംസ്ഥാനത്തെ ചില ജില്ലാ തല കൺട്രോൾ സെല്ലുകളുടെയും പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോർവേഡഡ് വാർത്തകളാണ് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.
Read also: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ അഞ്ച് പേർക്ക് കൊവിഡ് പോസിറ്റീവ്
മുൻനിര ദേശീയ അന്തർദേശീയ മാധ്യമങ്ങളും ഇത്തരം പ്രതിസന്ധി സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Other media updates
https://www.business-standard.com/article/current-affairs/coronavirus-live-updates-india-s-fresh-cases-fall-below-20-000-120122200095_1.html
https://www.ndtv.com/india-news/fast-spreading-strain-of-coronavirus-found-in-uk-not-seen-in-india-so-far-says-government-2342083
https://www.news18.com/news/india/coronavirus-live-updates-uk-strain-mutant-covid19-india-cases-mumbai-lockdown-vaccine-delhi-symptoms-prevention-3201074.html
https://www.thenewsminute.com/article/new-mutation-coronavirus-not-seen-india-so-far-health-ministry-140100
https://www.wionews.com/india-news/new-strain-of-coronavirus-not-seen-in-india-so-far-government-351602