Connect with us

കേരളം

മുൻ ചെയർമാനും നിലവിലെ അംഗവുമായ ഡി സജിയെ അയോഗ്യനാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Published

on

Screenshot 2024 02 15 083257

അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും നിലവിലെ അംഗവുമായ ഡി സജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സാധന സാമഗ്രികൾ വിതരണം ചെയ്യാനുള്ള പർച്ചെസ് ഓർഡർ മാത്രമാണ് ഏറ്റെടുത്തതെന്നാണ് ഡി സജിയുടെ വിശദീകരണം.

എല്ലാ മണ്ഡലകാലത്തും ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് അയ്യപ്പസേവ സംഘം വഴി എത്തുന്ന വിശുദ്ധി സേന അംഗങ്ങളാണ്. അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയായ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേന അംഗങ്ങൾ പ്രവ‍ർത്തിക്കുന്നത്. വിശുദ്ധി സേന അംഗങ്ങൾക്കുള്ള വസ്ത്രവും മറ്റ് ഉപകരണങ്ങളും നൽകുന്നത് സാനിറ്റൈസേഷൻ സൊസൈറ്റിയാണ്.

Also Read:  മാസപ്പടി കേസ് അന്വേഷണം തുടങ്ങിയത് 2021ലെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്

ഓരോ വർഷവും സാധനങ്ങൾ വിതരണം ചെയ്യാനുള്ള ടെണ്ടർ വിളിക്കും. 2021 മതൽ 2023 വരെ വിശുദ്ധി സേന അംഗങ്ങൾക്കുള്ള ടി ഷർട്ട് ട്രാക്ക് സ്യൂട്ട്, പുൽപ്പായ തുടങ്ങിയവ വിതരണം ചെയ്തത് ജി സജിയുടെ ഉടമസ്ഥതയിലുള്ള എംപയർ ഇന്റർ നാഷണൽ എന്ന സ്ഥാപനമാണ്. ഈ കരാർ ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് അടൂർ സ്വദേശി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കേരള മുനിസിപ്പൽ ആക്ട് 91 പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സർക്കാരുമായി നേരിട്ട് കരാറിലേർപ്പെടാൻ പാടില്ലെന്നാണ് ചട്ടം.

2020 മുതൽ രണ്ട് വർഷക്കാലം അടൂർ നഗരസഭ അധ്യക്ഷനായിരുന്നു സജി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സജി നിലവിൽ നഗരസഭ കൗൺസിലറാണ്. ചട്ടലംഘനം നടത്തിയ ഡി സജിയെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കരാറിന്റെ പകർപ്പുകളും പണമിടപാട് രേഖകളും അടക്കം കമ്മീഷന് നൽകിയ പരാതിയിലുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് ടെണ്ടർ നടപടികൾ അട്ടിമറിച്ചെന്നും ആക്ഷേപമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  മലയാളികൾക്ക് ജർമനിയിൽ നഴ്സുമാരുടെ സൗജന്യ നിയമനം; സർക്കാരിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

spudhiiii spudhiiii
കേരളം15 hours ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം16 hours ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം1 day ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം1 day ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം2 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

bank bank
കേരളം2 days ago

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ.

വിനോദം

പ്രവാസി വാർത്തകൾ