Connect with us

കേരളം

പൊലീസിന് വീഴ്ചയുണ്ടായി, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനെന്ന് വന്ദനയുടെ പിതാവ്

Dr vandana das father reacts government opposed CBI investigation

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു. നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു

പൊലീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല. മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. പൊലീസും ഹോം ഗാർഡും ഒന്നു ചെയ്തില്ല. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നു. മകൾ തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:  കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് NIA കോടതി

പൊലീസിൻ്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. മറ്റു കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. അരമണികൂർ കൊണ്ട് എത്തേണ്ട ആംബുലൻസ് ഒന്നര മണിക്കൂർ എടുത്തു ആശുപത്രിയിൽ എത്താൻ. ആശുപത്രി സംരക്ഷണ ബിൽ ഉണ്ടാക്കിയതിലും സംശയമുണ്ട്. മകളുടെ ജീവന് വിലയിടാൻ പറ്റില്ല. പൊലീസിന് വീഴ്ചയുണ്ടായി. പൊലീസുകാരും പ്രതികളാണ്. കോടതിയിൽ തെളിവ് നൽകേണ്ടത് പൊലീസാണ്. ആശുപത്രി ജീവനക്കാരും പൊലീസും കൂട്ടുനിന്നുവെന്നും എഫ്ഐആർ മുഴുവൻ തെറ്റാണെന്നും പിതാവ് ആരോപിച്ചു.

Also Read:  സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വീണ്ടും 46,500ലേക്ക്

ഇന്നലെയാണ് ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

Also Read:  ജെഡിഎസ് വീണ്ടും പിളർപ്പിലേക്ക്; വിമത നീക്കവുമായി നീല ലോഹിതദാസൻ നാടാരും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ