Connect with us

കേരളം

സംസ്ഥാനത്ത് ഉത്സവകാലത്ത് അരി വില കൂടും’; മന്ത്രി ജിആർ അനിൽ

Rs 300 crore for paddy storage

സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആർ അനിൽ. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വർധിക്കാൻ കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.

ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലെ ടെൻഡറിൽ പങ്കെടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാര്‍ അനുമതി നൽകിയില്ല. ഇത് അരി ലഭ്യത കുറയാൻ കാരണമാകും. മുൻപ് ഈ ലേലത്തിൽ പങ്കെടുത്താണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്.

Also Read:  വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായി കുറയ്ക്കാം, എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കണമെന്ന്  കെഎസ്ഇബി

സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന 57% നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള ടൈഡ് ഓവർ അരിവിഹിതം പ്രതിവർഷം 3.99 ലക്ഷം ടണ്ണിൽ നിന്നു വർധിപ്പിക്കാത്തതും പ്രയാസകരമാണ്. ഈ വിഹിതത്തിന്റെ പ്രതിമാസ വിതരണം 33,294 ടൺ ആയി കേന്ദ്ര സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഉത്സവസീസണുകളിലാണ് നീല, വെള്ള കാർഡ് ഉടമകൾ കൂടുതൽ അരി വാങ്ങുന്നതും സർക്കാർ സ്പെഷൽ അരി വിഹിതം നൽകുന്നതും. ഇതിന് പിഴ ചുമത്തുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്സവകാലങ്ങളിൽ കൂടുതൽ അരി എന്ന തരത്തിൽ ക്രമീകരിച്ചു വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അം​ഗീകരിച്ചിട്ടില്ല.

Also Read:  ഓട്ടോ സ്റ്റാന്‍ഡുകളില്‍ യാത്രാനിരക്ക് ബോര്‍ഡ് വേണമെന്ന് എം.വി.ഡി

കേരളത്തിന് ആവശ്യമായ അരിയും മുളകും കുറഞ്ഞ നിരക്കിൽ നൽകാൻ തയാറാണെന്ന് ചർച്ചകളിൽ തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും സബ്സിഡിയോടെ ഈ അരി നൽകുന്നതിനു പരിമിതികളുണ്ടെന്നും മന്ത്രി അനിൽ അറിയിച്ചു.

Also Read:  ക്രമക്കേടിന്10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ