Connect with us

കേരളം

പീഡിപ്പിച്ച ശേഷം ഒഴിവാക്കി; യുവാവിന് 52 വർഷം തടവ്

Screenshot 2024 01 31 181828

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിച്ച കേസിൽ യുവാവിന് 52 വർഷം കഠിന തടവ്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്  നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കുകയും തുടർന്ന് വിവാഹ ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്ത കേസിൽ കോന്നി ഐരവൺ ചവണിക്കോട്ട്, പാറയിൽ പുത്തൻ വീട്ടിൽ സുനിൽ മകൻ സുധീഷ് (24) നെയാണ് കോടതി ശിക്ഷിച്ചത്. 52 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി നാൽപത്തയ്യായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും അനുഭവിക്കണമെന്ന്  പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ വിധഘിച്ചു,

2021 ൽ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ ആണ് പ്രതി  പറഞ്ഞ് പറ്റിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.  വിവാഹ വാഗ്ദാനം നൽകി 2021 കാലയളവിൽ നിരവധി തവണ പെൺകുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ  വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചുകയറിയ പ്രതിയെ, കുട്ടിയുടെ മാതാപിതാക്കളാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ആണ് ഹാജരായത്.

Also Read:  കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ മുട്ട് വിറക്കില്ല ,ദില്ലിയിലേത് സമ്മേളനമല്ല ,സമരം തന്നെയെന്ന് മുഖ്യമന്ത്രി

കേസിൽ ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പക്ടർ ആയിരുന്ന സി. ബിനുവാണ് അന്വേഷണം നടത്തി അന്തിമ ചാർജ്ജ് സമർപ്പിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും 6 മാസം മാത്രം പ്രായമായ ഒരു കുട്ടിയുടെ പിതാവാണെന്ന  പരിഗണയിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പരാമർശിച്ചുള്ളതിനാൽ പ്രതിക്ക് തുടർച്ചയായി 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും കോടതി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം20 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ