Connect with us

കേരളം

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

IMG 20240125 WA0071

സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ജനുവരി 27ന് അവധിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, എസ്എസ്‌കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പങ്കാളിത്തം പൂര്‍ണമാക്കാന്‍ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.

Also Read:  ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു

എല്‍പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തില്‍ ബിആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകള്‍ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

Also Read:  ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

കഴിഞ്ഞ ക്ലസ്റ്റര്‍ പരിശീലനത്തിനുശേഷം ക്ലാസില്‍ നടന്ന പഠനപ്രവര്‍ത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കല്‍, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകള്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിനു സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നല്‍കുക എന്നിവയാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി ഉള്ളത്. ഇതിനുമുമ്പ് 2023 ഒക്ടോബര്‍ ഏഴിനും 2023 നവംബര്‍ 23നുമാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത്.

Also Read:  സ്‌കൂട്ടര്‍ യാത്രികന്‍ കനോലി കനാലില്‍ വീണ് മരിച്ച സംഭവം; പൊലീസിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ