കേരളം
കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദം: മന്ത്രി ഐസക്കിനെ തള്ളി ജി. സുധാകരന്‍
കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
വിജിലന്‍സ് റെയ്ഡില്‍ അസാധാരണമായി ഒന്നുമില്ല. വിജിലന്‍സ് പരിശോധനകള്‍ എല്ലാ വകുപ്പിലും നടക്കും.
പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവര്‍ തന്നെ റിപോര്‍ട്ടായി വകുപ്പ് മന്ത്രിക്ക് നല്‍കും. അതൊക്കെ പതിവ് കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി.
താന്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലന്‍സ് പരിശോധന നടക്കാറുണ്ട്. താന്‍ തന്നെ 300 ഫയലുകള്‍ വിജിലന്‍സിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്.
പലപ്പോഴും പത്രവാര്‍ത്തയിലൂടെയാണ് വിജിലന്‍സ് പരിശോധന നടന്ന വിവരം താന്‍ അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.
സാധാരണ അന്വേഷണമാണ് കെ.എസ്.എഫ്.ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും.
കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.