കേരളം
തദ്ദേശ തിരഞ്ഞെടുപ്പ്: ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നല്കി കെ.എസ്.ഡി.പി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച നല്കി കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.).
2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെ.എസ്.ഡി.പിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 34,780 ബൂത്തില്‍ ഇവ ഉപയോഗിക്കും. മുഴുവന്‍ ജില്ലകളിലേക്കുമുള്ള സാനിറ്റൈസറുകള്‍ ഇതിനോടകം എത്തിച്ചു കഴിഞ്ഞു.
പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കുമായാണ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സാനിറ്റൈസര്‍ ഒരുക്കുന്നത്.
സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ജില്ലാ വെയര്‍ഹൗസുകളില്‍ ഇവ എത്തിക്കുകയും ചെയ്തു. കെ.എം.എസ്.സി.എല്‍ വഴിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സാനിറ്റൈസര്‍ വാങ്ങിയത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. തുടക്കത്തില്‍ അരലിറ്റര്‍ ബോട്ടിലിലായിരുന്നു സാനിറ്റൈസര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ 250, 200, 100 മില്ലീലിറ്ററിനു പുറമേ അഞ്ച് ലിറ്ററിന്റെ ബോട്ടിലും ഇവ വിപണിയില്‍ ലഭ്യമാണ്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെ.എസ്.ഡി.പി. സാനിറ്റൈസര്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നത്.
സാനിറ്റൈസര്‍ ക്ഷാമം മറികടക്കാനും വില വര്‍ധന പിടിച്ചു നിര്‍ത്താനുമുള്ള വിപണി ഇടപെടല്‍ നടത്താന്‍ സ്ഥാപനത്തിനായി.15 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഇതിനോടകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്.