കേരളം
സ്ഥാനാര്‍ത്ഥിയുടെ മരണം: തിരഞ്ഞെടുപ്പ് റദ്ദാക്കി
തൃശൂര്‍ കോര്പ്പറേഷന് 47-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായ അഡ്വ.എം.കെ മുകുന്ദന് മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.
ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് പുറപ്പെടുവിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.