കേരളം
‘2024ലെ ഒരു ഡയറി തരുമോ?’; വി ഡി സതീശന് ആദിത്യന്റെ കത്ത്, ഡയറിയുമായി വീട്ടിലെത്തി പ്രതിപക്ഷ നേതാവ്
അങ്ങനെ ആദ്യത്യന്റെ ആഗ്രഹം സാധിച്ചു. ഇനി ടീച്ചറിനോട് പറയാം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ടെത്തി സമ്മാനിച്ച ഡയറിയിലാണ് താൻ ഇനി എഴുതാൻ പോകുന്നതെന്ന്. കളമശ്ശേരി കരിമാലൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. ആദിത്യന്റെ പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിന് തന്റെ കൈകൊണ്ട് എഴുതി ഉണ്ടാക്കിയ ന്യൂ ഇയർ കാർഡ് അയക്കുമ്പോൾ ഇങ്ങനെ കൂടി എഴുതിയിരുന്നു. ”സർ, എനിക്ക് 2024-ലെ ഡയറി തരുമോ? സ്കൂളിൽ ഡയറി എഴുതാൻ പറഞ്ഞിട്ടുണ്ട് ”.