ദേശീയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക് : 24 മണിക്കൂറിനിടെ 41,810 പേർക്ക് രോഗം സ്ഥിതീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി. ഇന്നലെ 496 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.
ഇതോടെ ആകെ കോവിഡ് മരണം 1,36,696 ആയി. നിലവില്‍ 4,53,956 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 88,0 2,267 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യു.എസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക (2,72,254), ബ്രസീല്‍ (1,72,637) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.
ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉടന്‍ നല്‍കില്ല എന്ന വിവരം പുറത്തുവന്നു.
18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് വാക്‌സിന്‍ വൈകാന്‍ കാരണം.
ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന കോവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.
മൂന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റിയട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നല്‍കും.
ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായ വിഭാഗക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ല.
18നും 65നും ഇടയിലുള്ളവരിലാണ് വാക്‌സിന്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ വാക്‌സിന്‍ നല്‍കാനാവുക.
നിലവിലെ ട്രയലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരില്‍ ആദ്യഘട്ട വാക്‌സിന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ശ്രമം.
ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18 വയസിന് താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങും.