കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി.
കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കമറുദ്ദീന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ വന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.വി പ്രദീപ് നല്കിയ ഹര്‍ജിയും കോടതി നിരാകരിച്ചു.
ആരോഗ്യ പ്രശ്നങ്ങളുള്ള കമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന് പി.കെ ചന്ദ്രശേഖരന് വാദിച്ചിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കമറുദ്ദീന് അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞതും രക്തധമനിയില്‍ തടസമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലും അഭിഭാഷകന് കോടതിയെ ബോധ്യപ്പെടുത്തി.
നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം കമറുദ്ദീനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നല്കി. 30ന് കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കും