കേരളം
കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിച്ച്
രണ്ടാഴ്ചയ്ക്കകം അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.
ആലുവ റൂറൽ എസ്പിക്കും കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നോട്ടീസയച്ചത്. സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കമെന്നാണ് നിർദേശം. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹാളിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രമുണ്ടായത് വി പിഴവാണ്. പൊലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസമി പരാതിയിൽ ഉന്നയിക്കുന്നു.