കേരളം
ബോട്ടിൽ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു
ബോട്ടിൽ യുവതിയോട് ലൈംഗിക ചേഷ്ഠ കാണിച്ച ജീവനക്കാരനെ പിരിച്ചു വിട്ടു. ഫോർട്ട് കൊച്ചി സ്വദേശി അജീഷിനെയാണ് പിരിച്ചുവിട്ടത്. ബോട്ട് ജെട്ടിയിലെ ജീവനക്കാരൻ ആയിരുന്നു ഇയാൾ. സർക്കാർ ബോട്ടിലെ ജീവനക്കാരൻ യുവതിയെ അപമാനിച്ച വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ജലസേചന വകുപ്പ് ഇയാളെ പിരിച്ചുവിട്ടത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്കുള്ള സർക്കാർ സർവീസ് ബോട്ടിൽ കയറിയത്. ഈ സമയം ബോട്ടിൽ വച്ച് സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യുകയും സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ മറ്റ് ജീവനക്കാർ പരിഹസിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം പൊലീസിന് പരാതി നൽകിയപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചു.