കേരളം
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളിയെ കണ്ടെത്തുന്നതിനുള്ള തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
സെക്യൂരിറ്റി ഗാര്‍ഡ്, ഹെഡ് ലോഡ് വര്‍ക്കര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍, കള്ള് ചെത്ത് തൊഴിലാളി, മരംകയറ്റം, ടെയ്ലര്, കയര്‍ വര്‍ക്കര്‍, കാഷ്യൂ വര്‍ക്കര്‍, മോട്ടോര്‍ വര്‍ക്കര്‍, പ്ലാന്റേഷന് വര്‍ക്കര്‍, സെയില്സ്മാന്/വുമണ്‍, നഴ്സ്, ടെക്സ്റ്റൈല്‍സ് വര്‍ക്കര്‍, ജ്വല്ലറി മേക്കര്‍, ഡൊമസ്റ്റിക് വര്‍ക്കര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികളെയാണ് അവാര്‍ഡിന് പരിഗണിക്കുക.
തൊഴിലാളികളില്‍ നിന്ന് 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷനും തൊഴിലാളിയെകുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന് പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈനായി ശേഖരിച്ച് സോഫ്റ്റ്വെയര് മുഖേന മാര്‍ക്ക് കണക്കാക്കും.
ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുളള ഇന്റര്‍വ്യൂ നടത്തിയതിന് ശേഷമായിരിക്കും അവാര്‍ഡ് നല്‍കുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. വിശദവിവരങ്ങള്‍ www.lc.kerala.gov.in ല്‍ ലഭിക്കും.