Connect with us

ആരോഗ്യം

ഐസ്ക്രീം, ചിപ്സ് എന്നിവ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

Screenshot 2023 10 20 194150

ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമാണെന്ന് പറയാം. അത്രമാത്രം ഐസ്ക്രീം പ്രേമികള്‍ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ആരാധകരുള്ളൊരു വിഭാഗം വിഭവമാണ് ചിപ്സുകളും. പ്രത്യേകിച്ച് പൊട്ടാറ്റോ (ഉരുളക്കിഴങ്ങ്) ചിപ്സ്. പല രുചികളിലും പല രൂപത്തിലുമെല്ലാമാണ് പൊട്ടാറ്റോ ചിപ്സ് വിപണിയിലെത്താറ്.

ഈ രണ്ട് വിഭങ്ങളോടും അത്രയ്ക്കും ഇഷ്ടമുള്ളവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും നിങ്ങളറിയേണ്ടൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഈ വിഭവങ്ങള്‍ മാത്രമല്ല, ‘അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സ്’ വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളോടെല്ലാം അത്രമാത്രം പ്രിയമാണ് നിങ്ങള്‍ക്കെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. ഡ്രഗ് അഥവാ ലഹരിയോടുള്ള അഡിക്ഷൻ പോലെ തന്നെ ഇവയോടും അഡിക്ഷൻ വരാമെന്നാണ് പഠനം പറയുന്നത്.

മുപ്പത്തിയാറ് രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. നേരത്തെ നടന്നിട്ടുള്ള 280ലധികം പഠനങ്ങളെയും ഗവേഷകര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ 14 ശതമാനത്തോളം ആളുകളെങ്കിലും അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സിനോട് അഡിക്ഷനോടെയാണ് ജീവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന റിഫൈൻഡ് കാര്‍ബും ഫാറ്റും ഒരുമിച്ച് വരുമ്പോള്‍ അതാണത്രേ നമ്മളില്‍ അഡിക്ഷനുണ്ടാക്കുന്നത്.

ഇടയ്ക്കിടെ ഇത്തരം വിഭവങ്ങള്‍ കഴിക്കാൻ തോന്നുക. അത് ആഗ്രഹിച്ചത് തന്നെ കിട്ടണമെന്ന ആവശ്യമുണ്ടാവുക, ഈ ആവശ്യത്തെയോ ആഗ്രഹത്തെയോ നിയന്ത്രിക്കാൻ സാധിക്കാതെ വരിക, അമിതമായി ഇവ കഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം അഡിക്ഷനാണ് സൂചിപ്പിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

Also Read:  കത്വ ഫണ്ട് തിരിമറി; യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ സി.ഐയ്ക്ക് സസ്പെൻഷൻ

സോസേജസ്, ഐസ്ക്രം, ബിസ്കറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, മധുരം ചേര്‍ത്ത സെറില്‍സ് എന്നിങ്ങനെ പല വിഭവങ്ങളും ഈ പട്ടികയിലുള്‍പ്പെടുന്നതാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുക, ക്യാൻസര്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധ ഭീഷണികളാണ് ഇവയെല്ലാം നമുക്ക് മുന്നിലുണ്ടാക്കുന്നത്.

Also Read:  തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം24 mins ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം3 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം7 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം7 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ