Connect with us

ആരോഗ്യം

മുരിങ്ങയില കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങളറിയാം

Screenshot 2023 10 18 204137

മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന ഒന്ന് കൂടിയാരണ് മുരിങ്ങ. മുരിങ്ങയുടെ കായും ഇലയും പൂവുമെല്ലാം നാം കറി വയ്ക്കാറുണ്ട്. ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഈ പോഷകങ്ങൾ മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

വിറ്റാമിൻ എ മുടിയുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം ഇത് സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബയോട്ടിൻ (B7) ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, മുടി കൊഴിച്ചിൽ തടയാനും സഹായിച്ചേക്കാം.

രണ്ട്…

മുരിങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. ഈ വിറ്റാമിൻ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നു. കൂടാതെ, മുരിങ്ങയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.

മൂന്ന്‌…

മുരിങ്ങയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ടെന്ന് വിദ​ഗ്ധർ‌ പറയുന്നു. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതിന് കഴിയും. ഇൻസുലിൻ സ്രവണം നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിനുണ്ട്. സ്ഥിരമായി മുരിങ്ങ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.

നാല്…

നാരുകളുടെ മികച്ച ഉറവിടമാണ് മുരിങ്ങ. ഇത് ദഹന ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. മലവിസർജ്ജനം നിയന്ത്രിക്കുന്നതിനും മലബന്ധം തടയുന്നതിനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

അഞ്ച്…

മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്ന ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളും മുരിങ്ങയ്ക്കുണ്ട്. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളെ തടയാൻ മുരിങ്ങ കഴിക്കുന്നത് സഹായിക്കും.

ആറ്…

ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയില അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു. അങ്ങനെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

Also Read:  നിയമസഭ തെരഞ്ഞെടുപ്പ്; ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ഏഴ്…

മുരിങ്ങയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പോഷകം സഹായിക്കുന്നു. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും തടയാൻ കഴിയുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.

Also Read:  കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ശതമാനം അധിക ഡിഎ; തീരുമാനം വിലക്കയറ്റം കണക്കിലെടുത്ത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ